Wednesday, 7 June 2017

എല്ലാ സബ് ഓഫീസര്‍മാരുടെ ശ്രദ്ധയ്ക്ക്



പത്രക്കുറിപ്പ്


          മൃഗാശുപത്രി സേവനങ്ങള്‍ ലഭ്യമല്ലാത്ത സമയങ്ങളില്‍ (രാത്രി കാലങ്ങളില്‍) കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 2017-18 സാമ്പത്തിക വര്‍ഷം എറണാകുളം ജില്ലയില്‍ കൂവപ്പടി, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ “Emergency Veterinary Care Service During Odd House” എന്ന പദ്ധതി നടപ്പാക്കുന്നു.

          ഈ പദ്ധതി പ്രകാരം രാത്രി സമയത്ത് കൂവപ്പടി, അങ്കമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേയ്ക്ക് വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള തൊഴില്‍രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ 16.06.2017- തീയതി യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ 4 മണി വരെയുള്ള സമയത്ത് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ബിരുദധാരികളുടെ  അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കുന്നതാണ്.


ഒപ്പ്
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍/
പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍

എറണാകുളം

No comments:

Post a Comment

Blog Archive